Saturday, March 17, 2012

ഓര്‍ഡിനറി: അത്രയ്ക്ക് ഓര്‍ഡിനറി ഒന്നുമല്ല....!


 നവാഗതനായ സുഗീത് കഥയെഴുതി  സംവിധാനം നിര്‍വഹിച്ച ചിത്രമാണ് ഓര്‍ഡിനറി. ജീവിതത്തില്‍ ആദ്യമായാണ് ഒരു സിനിമ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണുന്നത്... അതിന്റെ ഒരു എക്സൈട്മെന്റ്റ് ഉണ്ടായിരുന്നു പടം കാണാന്‍ കയറിയപ്പോള്‍. എന്ത് കൊണ്ടാണ് ഈ ചിത്രം ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ-ക്കായി   തിരഞ്ഞെടുത്തത് എന്ന് ചോദിച്ചാല്‍ ഉത്തരം ഇല്ല.. അങ്ങിനെ സംഭവിച്ചു...അത്രന്നെ...

ഗവി എന്ന കാടിന് നടുവിലുള്ള ഗ്രാമത്തിലേക്ക്  കണ്ടക്ടരായുള്ള   നിയമനം കിട്ടിയെത്തുന്ന ഇരവി കുട്ടന്‍ പിള്ള എന്ന കഥാപാത്രത്തില്‍ നിന്നുമാണ് പടം തുടങ്ങുന്നത്...ബിജു മേനോന്റെ ഇന്ട്രോടക്ഷനോടെ പദത്തിന്റെ ടെമ്പോ വര്‍ധിക്കുന്നു...കൂട്ടത്തിലേക്ക് അയ്യപ്പ ബിജുവിന്റെ ഭാവാദികളോടെ ബാബുരാജ്‌ എത്തുമ്പോഴേക്കും ഗവിയിലെക്കുള്ള യാത്ര രസകരമാകുന്നു. ബിജു മേനോന്റെയും ബാബുരാജിന്റെയും വണ്‍ ലൈനറുകളിലൂടെ ആദ്യപകുതി പ്രേക്ഷകനെ ചിത്രത്തോട് ചേര്‍ത്ത് നിര്‍ത്തി, ഇടവേളയില്‍ പ്രധാന കഥയിലേക്ക്‌ പ്രവേശിക്കുന്നു, ഓര്‍ഡിനറി.
പ്രധാന കഥക്ക് അത്രക്കൊന്നും പുതുമ അവകാശപ്പെടാന്‍  ഇല്ലെങ്കിലും, പ്രേക്ഷകനെ മടുപ്പിക്കാതെ സീറ്റില്‍ തന്നെ ഇരുത്താനാവുന്നുണ്ട്. ഒരു കുറ്റം, ഒരാള്‍ വിശ്വസിക്കുന്നു താനാണ് അത് ചെയ്തതെന്ന്...യഥാര്‍ത്ഥത്തില്‍ അത് ചെയ്തത് മറ്റൊരാള്‍...ആ മറ്റൊരാളുടെ മൂടുപടം നീക്കിയുള്ള പുറത്തു വരവിലാണ് ഇത്തരം ചിത്രങ്ങളുടെ ജീവന്‍.. പക്ഷെ ഇവിടെ, സെക്കന്റ്‌ ഹാഫില്‍ ആദ്യം തന്നെ നമുക്ക് മനസ്സിലാവും ആരാണ് കൃത്യം ചെയ്തത് എന്ന്(എന്റെ അടുത്തിരുന്ന ആള്‍ക്ക് മനസ്സിലായി, അയാള്‍ അത് വിളിച്ചു പറയുകയും ചെയ്തു...:) ).  അത് പക്ഷെ സിനിമയുടെ ആസ്വാദനത്തെ ഒരു തരത്തിലും ബാധിക്കുന്നില്ല എന്നിടത്താണ് ഓര്‍ഡിനറി വിജയിക്കുന്നത്.

ഇരവിക്കുട്ടന്‍ പിള്ളയായി കുഞ്ചാക്കോ ബോബന്‍ നന്നായി..കഴിഞ്ഞ വര്‍ഷത്തെ ഫോം ഈ വര്‍ഷവും നിലനിര്‍ത്താനാവും അദ്ദേഹത്തിന് എന്ന് തോന്നുന്നു ഈ ചിത്രത്തിലൂടെ... പക്ഷെ, ഈ ചിത്രത്തിലെ യഥാര്‍ത്ഥ താരം ബിജു മേനോന്‍ ആണ്..അല്പം പഞ്ചാര പ്രിയനും വെള്ളമടി പ്രേമിയുമായ ഒരു നാട്ടിന്‍പുറത്ത് കാരന്‍ ഡ്രൈവര്‍.  അദ്ദേഹം ഉപയോഗിക്കുന്ന സ്ലാന്ഗ് എനിക്ക് അത്ര പരിചയമുള്ളതല്ല, എന്നാലും നന്നായിട്ടിണ്ട്‌..ചാക്കോച്ചനും ബിജു മേനോനും തമ്മിലുള്ള കെമിസ്ട്രിയാണ്  ഈ ചിത്രത്തിന്റെ ജീവന്‍...

നായികക്ക് വലിയ റോള്‍ ഇല്ലാത്തത് നന്നായി എന്ന് അതവതരിപ്പിച്ച  പുതു മുഖം വിചാരിചിട്ടുണ്ടാവണം ..അത്രയ്ക്ക് നന്നായിരുന്നു അവരുടെ അഭിനയം, ഹോ... ചിത്രത്തിലെ ബോറിംഗ് സീനുകളിലോക്കെ (പ്രണയം) അവരുടെ പ്രകടനം എടുത്തു പറയേണ്ടത് തന്നെയാണ്..

ആദ്യ പകുതിയില്‍ മാത്രമേ വരുന്നുള്ളൂ എങ്കിലും ബാബുരാജിന്റെ കുടിയന്‍ വേഷം അദ്ധേഹത്തിന്റെ ഇപ്പോഴത്തെ ഇമേജിന് യോചിക്കുന്നതായി... ആന്‍ അഗസ്ത്യനെ വെറുതെ വേഷം കെട്ടിച്ചു..ലാലു അലെക്സ്, ജിഷ്ണു, സലിം കുമാര്‍ തുടങ്ങിയവരും താന്താങ്ങളുടെ വേഷങ്ങള്‍ ഭംഗിയാക്കി.

അസിഫ് അലിയെ പറ്റി ഒന്നും പറയാനില്ല. നന്നായി എന്നോ മോശമായി എന്നോ...ഭദ്രന്‍ എന്ന ആര്‍ക്കും ഭയം ജനിപ്പിക്കുന്ന കഥാപാത്രമാവാന്‍ മീശ പിരിച്ചുവച്ചത് കൊണ്ടോ, മുടി വെട്ടാതെ പാറിപറത്തിയിട്ടത്   കൊണ്ടോ സാധിക്കുമോ? അറിയില്ല....പക്ഷെ അവസാന രംഗങ്ങളിലെ ഭാവാഭിനയം....മിക്കവാറും ഈ വര്‍ഷത്തെ ഓസ്കാര്‍ അവര്‍ അദ്ദേഹത്തിന് വീട്ടില്‍ കൊണ്ട് കൊടുക്കും...

വിദ്യാസാഗറിന്റെ ഗാനങ്ങള്‍ അധിക ബഹളമയമല്ലാത്തത് കൊണ്ട് കുഴപ്പം ഇല്ലായിരുന്നു ... അതില്‍ കൂടുതലൊന്നുമില്ല.

എടുത്തു പറയേണ്ട മറ്റൊരു കാര്യം, ക്യാമറ വര്‍ക്ക്‌ ആണ്... സ്പെക്ടാകുലര്‍...ടെക്നിക്കല്‍ ഡിപാര്‍ട്ട്മെന്റ് എല്ലാം നന്നായി. ഡീറ്റയില്‍സ് അറിയാത്തതുകൊണ്ട് ഒന്നും പേരെടുത്തു പറയുന്നില്ല.

നാവാഗതന്റെ പാകപ്പിഴകള്‍ പരമാവധി ഒഴിവാക്കി ചിത്രമെടുത്ത സുഗീത്  തന്നെയാണ് ഈ ഓര്‍ഡിനറിയുടെ ഡ്രൈവര്‍.. പ്രതീക്ഷവയ്ക്കാവുന്ന ഒരു യുവ സംവിധായകന്‍ കൂടി...

പോരായ്മകള്‍ ഉണ്ടെങ്കിലും, തീയേറ്റര്‍ വിട്ടിറങ്ങുമ്പോള്‍ ഒരു നല്ല ചിത്രം കണ്ടിറങ്ങിയ പ്രതീതി സമ്മാനിച്ചു ഓര്‍ഡിനറി. സമീപ കാല ചിത്രങ്ങളെ വച്ച് നോക്കുമ്പോള്‍ ഒരു വലിയ സംഭവം തന്നെ. എനിക്ക് തോന്നിയത്, ചിത്രം കാണുന്ന മറ്റുള്ളവര്‍ക്കും തോന്നിയാല്‍, പരസ്യങ്ങളിലല്ലാതെ ഈ വര്‍ഷത്തെ ആദ്യത്തെ സൂപ്പര്‍ ഹിറ്റ്‌...





 N B . സൌത്ത് ഇന്ത്യയില്‍ ഇന്ഗ്ലിഷ് സംസാരിക്കുന്ന ഒരേ ഒരു കണ്ടക്ടര്‍ താനാണ് എന്ന് ചാക്കോച്ചന്‍ പറയുന്നുണ്ട്.....ശരിക്കും ആണോ????

Saturday, February 18, 2012

രഞ്ജിത്തിന്റെ തിരക്കഥയുടെ പ്രേതം, അഥവാ "ശശി"

ആഴങ്ങളെ സ്നേഹിച്ചിരുന്നു ഞാന്‍ ഒരിക്കല്‍...
ഉയരങ്ങള്‍ ഭയവുമായിരുന്നു, എനിക്ക്...
ഉയര്ച്ചകളുടെ പടികള്‍ കയറുന്നതിലുള്ള ഭയമാണോ എന്നെ
തോല്‍വികളുടെ ആഴങ്ങളിലേക്ക് എറിഞ്ഞു കൊണ്ടിരുന്നത്??
  ആഴങ്ങളിലേക്ക് പോകും തോറും പോക്കിന്റെ വേഗം വര്‍ദ്ധിപ്പിക്കാന്‍
സഹായങ്ങളുമായി അവര്‍ വന്നു...
ഞാന്‍ അവരെ രണ്ടു കൈയും നീട്ടി സ്വീകരിച്ചു....
വായുവായും ദാഹ ജലമായും അവര്‍ എന്നെ കീഴടക്കി...
ഞാന്‍ എന്നെ തിരിച്ചറിഞ്ഞു....
അവര്‍ അടുത്തുള്ളപ്പോള്‍ ഞാന്‍ ഉയരത്തിലേക്ക് പോകണം എന്നാഗ്രഹിച്ചു...
ആഗ്രഹിച്ചു തീരുമ്പോഴേക്കും അവര്‍ എന്നെ വിട്ടു പോയിരിക്കും..
വീണ്ടും അവരിലെക്കലിഞ്ഞു ഞാന്‍,
ഉയരങ്ങളെ സ്വപ്നം കാണാന്‍ വേണ്ടി...
സ്വപ്നങ്ങളെ വിട്ടകന്നു ജീവിക്കുന്നത് പ്രയാസമായപ്പോള്‍
സ്വപ്നങ്ങളിലേക്ക് ഞാന്‍ നടന്നു പോയി...
ശരീരമില്ലാതെ ഭൂമിയില്‍ ജീവിക്കാനാവില്ല എന്നുപറഞ്ഞു
ചിലര്‍ എന്നെ ബലമായി ഇവിടെ നിന്നും എങ്ങോട്ടോ കൊണ്ടുപോയി
നരകമോ സ്വര്‍ഗമോ അറിയില്ല
പുകയ്ക്കും ജലത്തിനും മാത്രം ഒരു കുറവുമില്ല, അത്രമാത്രം....!!
ഒരേ ഒരു പരാതി മാത്രം
പുക ശ്വസിക്കാനുമാവുന്നില്ല;
ജലം കുടിക്കാനുമാവുന്നില്ല...

ഇത് രണ്ടിനുമാല്ലെങ്കില്‍ ഇതു എന്തിനാണിവിടെ ??
ഞാന്‍ എന്തിനാണിവിടെ??
ആത്മഹത്യ ചെയ്യാമെന്ന് വച്ചാല്‍ തന്നെ ഒരു ശരീരം വേണ്ടേ നശിപ്പിക്കാന്‍???

അപ്പൊ ഞാനാരായി???

സലിം കുമാറിന്റെ ഭാഷയില്‍,
മധ്യ തിരുവിതാംകൂര്‍ വാണിരുന്ന രാജാവാ, പേര് "ശശി"
അത്രന്നെ....!! 

  
     
 

Tuesday, January 3, 2012

The Game of Shadows


For an avid Sherlock Holmes fan, it would have been difficult to digest the acrobatic, hyper active avatar of Robert Downey Jr. in the first edition of what now is a two movie old franchise which takes the viewers through the life and adventures of one of histories dearest fictional detective, Sherlock Holmes. The director Guy Ritchie, just like the more celebrated contemporary Chris Nolan have taken the fictional superhero out of the shelf and interpreted in his own way and the interpretation, I must say, is as good as the trilogy of the Dark Lord. Though not based on any of the stories written by Sir Arthur Conan Doyle, the first movie was enough to satiate the hungry fans of Sherlock Holmes with the combination of dark presentation and smart actors with witty dialogues. When it comes to the second installment, the events of which takes place after an year of the first one, the plot thickens with anarchy or organized crime helmed by certain Prof. James Moriarty seeps in. Also, the viewers get to see the cool camaraderie which was one of the highlight of the first movie becomes more strong between the lead characters.

Game Of Shadows also follows the same idiom of action cuts classically put together to create a fast paced, visually stunning film just like the first installment. Some of the action sequences which include a train fight (a war rather than a fight) with Holmes' unconventional act against Watson's newly wed wife(“I timed it perfectly” makes my smile even now), a forest escape, Holmes' attempt to downsize an enemy whom he visualizes as a primate bird, are absolutely mesmerizing. Shot in dense, damp, depressing and dark London's foggy weather, the visuals show you only as much as you need to see. Truly a game of silhouettes and shadows. The visual appeal will not leave you disappointed nor will the plot which travels all across the globe and climaxes in a peace summit in Switzerland. A word about the dialogues: Arresting, humourous and laced with Downey's characteristic sardonic wit.

Seen as an action flick, like the first movie, Game of Shadows too is an enjoyable, edge of the seat entertainer. But since the hero of the movie is Sherlock Holmes and many of us like me have grown up reading about the laid back but intellectual scholar and loved to follow his deduction when crimes occurred and solutions were needed. For, Sherlock Holmes deductions were beyond the realm of normal intelligence. But here we hardly get to see Holmes playing Rene or Moran even for a moment and showing us how he reaches conclusions and places. I must say, when in the theater and watching this epic size adventure, none of these thoughts pass through the mind.

Performance wise, I must say it is one Downey Jr.'s best. His insomniac expressions flirting with insanity and the one liners makes him the best suited to play the character. Jude Law with the restrained performance is an adequate folly to Downey's exuberance. It was said earlier that Brad Pitt might be roped in to play Prof. Moriarty's role and the sheer expectation that news brought would be the reason why I felt Prof. Moriarty's character was bit weak.. However, the best scenes, other that the well shot action scenes, were involving Moriarty.

It is a must watch film for all the action movie buffs and Sherly(as Microft calls Sherlock Holmes) lovers. A fast paced film to set the tone for the summer of action block busters and a perfect start to the new year with the perfect super hero till the Dark knight rises....!

Thursday, November 3, 2011

Bits

ആസ്സന്നമായ പ്രഭാതത്തില്‍ ഒന്നും ചെയ്യാനില്ലാതെ, നേരത്തെ ഉദിച്ച സൂര്യനെ നോക്കി "വേറെ പണിയൊന്നുമില്ലേ?" എന്ന് ചോദിച്ചു കിടക്കുമ്പോഴാണ്, വെളിപാട്‌, വെളിച്ചപ്പാട് തുള്ളി എത്തിയത്..
മഞ്ഞില്‍ കുളിച്ചുകിടക്കുന്ന പുല്ലാനിക്കാരുടെ പാഠം കടന്നു, കൈതക്കൂട്ടങ്ങള്‍ക്കിടയിലൂടെ കളകളം പാടിയൊഴുകുന്ന ചിരുതപ്പുഴയിലേക്ക് നടന്നാല്‍... നടന്നാല്‍ എന്താ ഗുണം?
ഓര്‍ത്തപ്പോള്‍,ചുണ്ടിന്റെ കോണില്‍ ഒരു വക്രിച്ച ചിരി പ്രത്യക്ഷപ്പെട്ടു..

Monday, August 9, 2010

An Etternal Love Affair.........

ഇന്നലെയാണ് D.C ബൂക്സിനു ബാന്ഗ്ലൂരില്‍ ഒരു ഔട്ട്‌ ലെറ്റ്‌ ഉണ്ട് എന്ന് മനസ്സിലായത്‌. വെറുതെ കറങ്ങി നടക്കുമ്പോഴാണ് കണ്ടത്. ചുമ്മാ ഒന്ന് കയറി. അധികം പുസ്തകങ്ങള്‍ ഒന്നുമില്ലെങ്കിലും,   മലയാളം പുസ്തകങ്ങള്‍ കാണുമ്പോള്‍ ഉണ്ടാകുന്ന ആ ഒരു കാല്‍പനിക ഭാവവുമാസ്വതിച്ച്ചു അങ്ങിനെ നിന്നു കുറച്ചു നേരം...
"സ്നേഹപൂര്‍വ്വം പനച്ചിയും" "യക്ഷിയും" തിരഞ്ഞെടുത്തു തിരിഞ്ഞു നടക്കുമ്പോഴാണ് ഒരു റാക്കിന് താഴെ ഒരാള്‍ കത്തിച്ച പൈപ്പും ചുണ്ടില്‍ പിടിച്ചു എന്നെ തന്നെ ഉറ്റു നോക്കുന്നത് കണ്ടത്..."ഷെര്‍ലോക്ക് ഹോംസ് " 
ബാല്യകാല സ്നേഹിതനെ ഒരുപാടുനാള്‍ കൂടി കാണുംപോഴുണ്ടാകുന്ന ഒരു ഫീലിംഗ്....
അടുത്ത് ചെന്ന് കൈയ്യിലെടുക്കാതിരിക്കാനായില്ല ..ഷെര്‍ലോക്ക് ഹോംസ്, സമ്പൂര്‍ണകൃതികള്‍...നാല് നോവലുകളും അന്‍പത്തിയാറു കഥകളും ഉള്‍പെട്ട entire Sherlock Holmes collection...
എന്നാണു ഞാന്‍ ആദ്യമായി അദ്ദേഹത്തെ പരിചയപ്പെട്ടത്‌? അഞ്ചാം ക്ലാസ്സിലെ അവധിക്കാലത്താണ്‌..പുസ്തകങ്ങളോടുള്ള സൌഹൃതം, ബാലരമയിലും, പൂമ്പാറ്റയിലും പിന്നെ അമ്മ വായിച്ചിരുന്ന മനോരമയിലും, മംഗളത്തിലും മാത്രമൊതുങ്ങി നിന്നിരുന്ന സമയം, ചെറിയച്ചന്റെ കൈയ്യില്‍ "ഭീതിയുടെ താഴ്വര" എന്നൊരു പുസ്തകം കണ്ടത്..
വഴിതെറ്റി വന്ന ഒരു മഴ അവധിക്കാലത്തിന്റെ ആദ്യ ദിവസങ്ങളില്‍ രസംകെടുത്താനായി പെയ്യുംപോഴാണ്‌, ഷെര്‍ലോക്ക് ഹോംസ് ആദ്യമായി മുന്നില്‍ വന്നത്...ബോഡി മാസ്ടരും മാക്‌ മൂര്‍ദോയും പിന്നെ വാട്ട്സനും കൂടെയുണ്ടായിരുന്നു..ബേക്കര്‍ സ്ട്രീറ്റില്‍ തുടങ്ങി ഭീതിയുടെ താഴ്വരയില്‍ കൂടി സഞ്ചരിച്ചു ഒടുവില്‍ ബേക്കര്‍ സ്ട്രീറ്റില്‍ തന്നെ അവസാനിക്കുമ്പോള്‍, എണ്ണമറ്റ ആരാധകവൃന്ദങ്ങളുടെ കൂട്ടത്തിലേക്ക് ഒരാളെക്കൂടികിട്ടിയിരുന്നു ഷെര്‍ലോക്ക് ഹോംസിന്....
 അന്നുവരെ മോഹന്‍ലാലിനെയും മമ്മൂട്ടിയേയും ഒക്കെ വീരനായകന്മാരായി കണ്ടിരുന്ന ചെറുക്കന്, ഒരു പുതിയ താരത്തെ കിട്ടി...ചെറിയച്ചന്റെ കൂടെപ്പോയി വായനശാലയില്‍ മെമ്പര്ഷിപ്പ് സങ്കടിപ്പിച്ച്ചു...പിന്നെ ഒരു വെറിയായിരുന്നു, ലോകം കീഴടക്കിക്കൊണ്ടിരുന്നപ്പോള്‍ അലക്സാണ്ടര്‍ക്ക് ഉണ്ടായത് പോലെ ഒരു സെന്‍സ് ഓഫ് അകോംപ്ലിഷ്മെന്റ്...രണ്ടു മാസത്തെ അവധിക്കാലം തീരുന്നതിനു മുന്‍പ് മുഴുവന്‍ ചെറുകഥകളും മൂന്നു നോവലുകളും വായിച്ചു തീര്‍ത്തിരുന്നു ഞാന്‍...അദ്ദേഹത്തിന്റെ ഫസ്റ്റ് ഔടിംഗ്, ചോരക്കളം[എ സ്റ്റഡി ഇന്‍ സ്കാര്‍ലെറ്റ്] മാത്രം പിടിതരാതെ രക്ഷപെട്ടു..
ആറിലെത്തിയപ്പോഴേക്കും, വായനയുടെ ഒരു പുതിയ ലോകം തന്നെ മുന്‍പില്‍ തുറക്കപ്പെട്ടു കഴിഞ്ഞിരുന്നു...ഷെര്‍ലോക്ക് ഹോംസ് തുറന്നു തന്ന വഴിയിലൂടെ, ഡ്രാക്കുള പ്രഭുവും പയ്യനും സര്‍ ചാത്തനും, തുടങ്ങി ഒരു പാട് പേര്‍...പക്ഷെ എപ്പോഴായാലും വായനശാലയില്‍ ചെന്നിട്ടു ഉദ്ദേശിച്ച പുസ്തകം കിട്ടിയില്ലെങ്കില്‍ വിശ്വസിച്ചു കൂടെകൊണ്ടു പോകാന്‍ ഒരാളെ ഉണ്ടായിരുന്നുള്ളൂ,    "ഷെര്‍ലോക്ക് ഹോംസ് "  
അതുകൊണ്ട് തന്നെയാവണം ഇന്നലെ ഞാന്‍ D. C ബുക്സില്‍ നിന്നും ഇറങ്ങിയപ്പോള്‍ മിസ്റ്റര്‍   ഷെര്‍ലോക്ക് ഹോംസ് കൂടെ പോന്നത്....എത്ര തവണ വായിച്ചു കഴിഞ്ഞു ആ മുഴുവന്‍ കൃതികളും എന്നോര്‍മ്മയില്ല, ഇനി എത്ര തവണ വായിക്കും എന്നും അറിയില്ല, ഒന്നുറപ്പാണ്, ഇനിയും ഷെര്‍ലോക്ക് ഹോംസ് എവിടെയെങ്കിലും കണ്ടാല്‍ എന്റെ കൈയും, മനസ്സും അങ്ങോട്ട്‌ ചായും...

"Excellent!" I cried.
"Elementary." said he.................................


,

Wednesday, July 14, 2010

ഇന്നത്തെ ചിന്താവിഷയം.......സ്നേഹത്തിന്‍ പൂ നുള്ളി..........

സ്നേഹ ബന്ധങ്ങളെ കുറിച്ചു ഒരുപാട് പേര്‍ പാടിയിട്ടുണ്ട്, എഴുതിയിട്ടുണ്ട്. പ്രണയം, സുഹൃത്തുക്കള്‍ തമ്മിലുള്ള ബന്ധം, സഹോദരസ്നേഹം അങ്ങിനെ ഒരുപാട്...പരസ്പരം ഇഷ്ടപ്പെടുന്ന, അല്ലെങ്കില്‍ സ്നേഹിക്കുന്ന രണ്ടു പേര്‍, ഇഷ്ടം ഏതു രീതിയിലുമായിക്കോട്ടേ ... അതില്‍ ഒരാള്‍ മറ്റേ ആളെ പറ്റി ദിവസത്തില്‍ എത്ര തവണ ചിന്തിക്കുന്നുണ്ടായിരിക്കും?

ഇതേ രണ്ടു പേര്‍ ശത്രുക്കള്‍ ആണെന്നിരിക്കട്ടെ, ദിവസത്തില്‍ എത്ര തവണ അയാളെ ഓര്‍ക്കാതിരിക്കാന്‍ സാധിക്കും??

ഒന്നും വേണ്ട, നമ്മള്‍ വഴിയെ വെറുതെ നടന്നു പോകുമ്പോള്‍ കാണുന്ന ശാന്തമായ സൌഹൃദ ഭാവമുള്ള കാണുമ്പൊള്‍ ചിരിച്ചു കാണിച്ച ഒരാളെ മറന്നാലും, നമ്മളെ കണ്ടപ്പോള്‍ ഒരു അന്യ ഗ്രഹ ജീവിയെ നോക്കുന്നത് പോലെ നോക്കുന്ന ഒരാളെ മറക്കുമോ? ഓര്‍കണ്ടാ  എന്ന് എത്ര വിചാരിച്ചാലും???  

ഞാന്‍ എന്റെ വിഷയത്തിലേക്ക് വരാം, സ്നേഹത്തിനേക്കാള്‍ ശക്തമായ ഒരു വികാരമാണോ വെറുപ്പ്‌???
സ്നേഹത്തിന്റെ ശക്തി കൊണ്ട് ഭര്‍ത്താവിന്റെ ജീവന്‍ സാക്ഷാല്‍ യമന്റെ കൈയ്യില്‍ നിന്നും പിടിച്ചു വാങ്ങിയ സാവിത്രിയെ ഓര്‍ക്കാം...
സ്നേഹത്തിന്റെ ശക്തിയാല്‍ തലയുയര്‍ത്തി നില്‍ക്കുന്ന താജ് മഹാലിനെ സ്മരിക്കാം...

ഇതൊക്കെ സ്നേഹത്തിന്റെ ശക്തി വെളിപ്പെടുത്തുമ്പോള്‍ എന്റെ മനസ്സിലെക്കൊടിയെത്തുന്നത് ഒരേ ഒരാളുടെ ചിത്രം, ഇയാഗോയുടെ....ഇയാഗോയുടെ വെറുപ്പിനു,പകക്കു, ഒഥല്ലോയുടെ  സ്നേഹത്തെ അതി ജീവിക്കാനുള്ള കരുത്തുണ്ടായി....ഡസ്ടിമോണയെ കഴുത്തു ഞെരിച്ചു കൊല്ലാന്‍ പ്രേരിപ്പിക്കുന്നത് ഒഥല്ലോയുടെ അവളോടുള്ള സ്നേഹമാണ്...സ്നേഹത്തിന്റെ മറ്റൊരു വശം..

വെറുപ്പ്‌, അസൂയ തുടങ്ങിയവയുണ്ടാകുംപോഴാണ് മനുഷ്യന്‍ നിശ്ചയ ധാര്‍ഷ്ട്യത്തോടെ ഓരോന്ന് ചെയ്യുന്നത്...ശകുനിക്ക് ഹസ്ഥിനാപുരിയോടുണ്ടായ അമര്‍ഷമാണ്‌, അസൂയയാണ് മഹാഭാരതം എന്ന ഇതിഹാസം ഉണ്ടാക്കിയത്................

ഇത്തിരി താഴേക്കു വന്നാല്‍, വെറുപ്പോടെ അല്ലെങ്കില്‍ അസൂയയോടെ വില്ലന്‍ ചെയ്യുന്ന കാര്യങ്ങളാണ് നായകനെ നായകനാക്കുന്നത്...കൊളപ്പുള്ളി അപ്പനും അയാളുടെ  ധാര്‍ഷ്ട്യവുമില്ലായിരുന്നെങ്കില്‍ ജഗന്നാഥന്‍  ഉണ്ടാവുമായിരുന്നില്ല ..

പറയാനാണെങ്കില്‍ ഒരുപാടുണ്ട്...
പക്ഷെ സ്നേഹമാണോ വെറുപ്പാണോ ശക്തമായത്‌ എന്ന ചോദ്യത്തിന് ഉത്തരം തരാന്‍ ആര്‍ക്കു കഴിയും????? എല്ലാ മതങ്ങളും പരസ്പരം സ്നേഹിക്കൂ എന്ന് പറയുന്നു......അങ്ങിനെയാണെങ്കില്‍, നിരീശ്വരവാതികള്‍  അല്ലാത്ത എല്ലാവരും പരസ്പരം സ്നേഹിച്ചു കഴിയെണ്ടാതല്ലായിരുന്നോ???

ഈ ചോദ്യത്തിനും ഉത്തരങ്ങള്‍ പലതുണ്ടാകും, അല്ല ഉണ്ട്...എങ്കിലും ഈ ഒരു ചോദ്യത്തോടെ നിര്‍ത്തട്ടെ............

സ്നേഹത്തോടെ................അതോ.......??????????

രഞ്ജിത്.. 

Friday, April 23, 2010

ആഗ്രഹങ്ങള്‍ ഉണ്ടാകുന്നതാര്‍ക്കുവേണ്ടി....??

ദുഃഖങ്ങള്‍ മാത്രം സമ്മാനിക്കാനുള്ളതാണ്ആഗ്രഹങ്ങള്‍ എന്ന് എത്രപേര്‍ക്ക് അറിയാം? ഇനി അറിയാമെങ്കില്‍ തന്നെ ആഗ്രഹങ്ങളടക്കി എത്രപേര്‍ കഴിയുന്നു? ഫലം വീണ്ടും ദുഃഖങ്ങള്‍..ഓരോ ആഗ്രഹങ്ങളും ദുഃഖം സമ്മാനിക്കുമ്പോഴും അടുത്ത ആഗ്രഹത്തിനായി ആഗ്രഹിക്കുന്നുണ്ടാവും ചിലര്‍. ആഗ്രഹങ്ങളെല്ലാം മായയുടെ വിളയാട്ടത്തിന്റെ ഫലമായാണ്‌ ഉണ്ട്ടകുന്നതെന്ന് ഉറക്കെ പ്രഖ്യാപിച്ച,സ്വാമിമാരും തന്ത്രിമാരുമൊക്കെ, ഓടിച്ചാടി നടക്കുന്നതു കാണുമ്പോഴാണ് ആഗ്രഹങ്ങളുടെ ശക്തിയും സ്വാധീനവും മനസ്സിലാകുന്നത്‌...
ശരിയാണ്, ദുഖങ്ങള്‍ മാത്രം തരുന്നവയല്ല ആഗ്രഹങ്ങള്‍, പക്ഷെ, സഫലമായ ആഗ്രഹങ്ങള്‍ക്ക് പിന്നിലും ചില ചിന്ന ചിന്ന നിരാശാ ബോധം മിക്കവരിലും ഉണ്ടാകാറുണ്ട്. ഇപ്പൊ ഞാനൊരു പള്‍സര്‍ വാങ്ങണമെന്ന് വിചാരിച്ചു, 220 cc തന്നെ വേണം ഇല്ലെങ്കില്‍ എന്റെ ഉയരത്തിന് മാച്ചാവില്ല എന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. പക്ഷെ, എനിക്ക് വാങ്ങാന്‍ പറ്റിയത് ഒരു 180cc. പള്‍സര്‍ വാങ്ങണം എന്ന ആഗ്രഹം പൂര്‍ത്തീകരിച്ചു, പക്ഷെ.....
അല്ലെങ്കില്‍ എനിക്ക് ഒരു നല്ല അഴകുള്ള, ശാലീന സുന്ദരിയായ ഒരു യുവതിയുടെ പ്രണയം ലഭിച്ചു എന്ന് സങ്കല്‍പ്പിക്കുക...(സങ്കല്പ്പിക്കാനല്ലേ കഴിയൂ....ഹ്ങ്ങ്ഹാ....എന്നാ പറയാനാ, അത് പോട്ട്...), ഇനി ഞാനതിനു, ആ പ്രണയത്തിനു, അര്‍ഹനാണോ എന്ന തോന്നലുണ്ടായാല്‍??? ലൈഫ് കൊഞാട്ടയായോ??

അമിതമായ ആഗ്രഹങ്ങള്‍ക്കൊടുവില്‍ ഉണ്ടാകുന്ന നിരാശ താങ്ങാനാകാതെ അവസാനിപ്പിച്ച, അവസാനിപ്പിക്കാന്‍ പോകുന്ന (നമ്മളെന്തോക്കെ പറഞ്ഞാലും, ആഗ്രഹങ്ങളെ കടിഞ്ഞാണിട്ടു നിര്‍ത്താന്‍ ശേഷിയില്ലാത്ത എന്നെപ്പോലുള്ളവരുല്ലപ്പോള്‍ ഇതൊക്കെ, സ്വാഭാവികം ...) എത്രയോ പേരുണ്ടാകും???? ആ നിഷ്ക്കാമ നിര്‍ഗുണ ജന്മങ്ങള്‍ക്കായി...സമര്‍പ്പണം....
ശാന്തി...ശാന്തി:...........